എല്ലാവരുടെ പ്രശ്നവും ഏറ്റെടുത്ത് താൻ മടുത്തുവെന്ന് ലയണൽ മെസ്സി

ബാഴ്‌സലോണ: എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് താന്‍ തളര്‍ന്നതായി സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്‌സയിലെ അന്റോയിൻ ഗ്രീസ്മാന്റെ പരാജയത്തിന് കാരണം മെസ്സിയാണെന്ന വിമര്‍ശനത്തിനാണ് അര്‍ജന്റീനിയന്‍ താരം ഇപ്പോള്‍ മറുപടിയുമായി രംഗത്തുവന്നിട്ടുള്ളത്.
താരത്തെ മെസ്സി മനഃപൂർവം തഴയുന്നതു കൊണ്ടാണ് താരം പരാജയമാകുന്നത് എന്നായിരുന്നു ആക്ഷേപമുയർന്നത്.

ക്ലബിനകത്തെ എല്ലാ പരാജയങ്ങളുടെയും ഉത്തരവാദിത്വമേറ്റെടുത്ത് തനിക്ക് മടുത്തുവെന്നാണ് മെസ്സി തനിക്കെതിരെയുണ്ടായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്. ദിവസങ്ങൾക്കു മുൻപ് ഗ്രീസ്മാന്റെ അമ്മാവനായ ഇമ്മാനുവൽ ലോപ്പസും താരത്തിന്റെ മുൻ ഉപദേശകനായ എറിക് ഓൽഹാറ്റ്‌സുമാണ് മെസ്സിക്കെതിരെ വിമർശനം നടത്തിയത്.

ഗ്രീസ്മാൻ ബാഴ്‌സലോണയിൽ കളിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായിട്ടും മികച്ച പ്രകടനം നടത്താതെ പതറുന്നത് മെസ്സിയുടെ സാമീപ്യമുള്ളതു കൊണ്ടാണെന്നാണ് ഇമ്മാനുവൽ ലോപസ് പറഞ്ഞത്. മെസ്സി കഠിനാധ്വാനം ചെയ്യാറില്ലെന്നും ബാഴ്‌സലോണയിലെ പരിശീലന സെഷനുകൾ ചില താരങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം എൽ ചിരിങ്കുയിറ്റോയോട് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →