ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണില്‍ വിളിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയും അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിലെ ഇരുവരുടെയും പ്രതിബദ്ധതയെക്കുറിച്ചും, കൊറോണ വ്യാപനം, കാലാവസ്ഥാ മാറ്റം, ഇന്തോ- പസഫിക് മേഖലയിലെ സഹകരണം എന്നിവ സംബന്ധിച്ചും ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.

നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ -അമേരിക്കന്‍ ജനതയ്ക്കിടയില്‍ കമലാ ഹാരിസിന്റെ വിജയം അഭിമാനകരവും വലിയ പ്രചോദനമാണ്. ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് കമലാ ഹാരിസിനുള്ളതെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →