മുവാറ്റുപുഴ: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ അഴിമതിക്കേസില്‍ തുടരന്വേഷണം വേണമെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. സഹകരണബാങ്ക് എംഡി ആയിരിക്കെ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് 3.5 കോടി രൂപ വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി.
അഴിമതി ക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തളളി ക്രിമിനല്‍ ഗൂഡാലോചന കണ്ടെത്തുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

