അഹമ്മദാബാദ് : ഗുജറാത്തില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു, 17 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച (18/11/20) പുലര്‍ച്ചെ വഡോദരയിലെ വഗോടിയ ക്രോസിങ് ഹൈവേയില്‍ വച്ചായിരുന്നു സംഭവം.
ഒരു മിനി ട്രക്ക് മറ്റൊരു ട്രക്കിന്റെ പുറകിലിടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചവരില്‍ 10 പേരും സൂറത്തില്‍ നിന്നും പഞ്ച്മഹലിലേക്ക് പോകുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി ഉത്തരവിട്ടു.

