റോഡുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറം: റോഡുകളിലെ അനധികൃത എഴുത്തുകള്‍ക്കെതിരെ പൊതുമരാമത്ത്‌ വകുപ്പ്‌ രംഗത്ത്‌. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ റോഡുകള്‍ പെയ്‌ന്റ്‌ അടിച്ച്‌ ചിഹ്നങ്ങളും വോട്ടഭ്യര്‍ത്ഥനയും എഴുതുന്ന തിരക്കിലാണ്‌ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഹമ്പുകളില്‍ വരെ പെയ്‌ന്റടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. റോഡിലെ കാഴ്‌ചകള്‍ മറയ്ക്കുന്ന വിധം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായി കാണുന്നു.

പൊതുമുതലായ റോഡുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങള്‍ രാഷ്ട്രീയ പ്രചരണത്തിന്‌ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. വൈദ്യുതി തൂണുകളിലെ പ്രചരണത്തിനെതിരെ കെഎസ്‌ ഇബിയും രംഗത്തെത്തിയിട്ടുണ്ട്‌. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചരണത്തിന്‌ റോഡുകള്‍, വൈദ്യുത തൂണുകള്‍ ഇവ ഉപയോഗിച്ചാല്‍ പ്രദേശത്തെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ്‌ പോലീസിനുളള നിര്‍ദ്ദേശം

ഏത്‌ വകുപ്പിന്റെ കീഴിലുളള സ്ഥലമാണോ അനധികൃതമായി ഉപയോഗിക്കുന്നത്‌ ആ വകുപ്പ്‌ കക്ഷികള്‍ക്ക് നോട്ടീസ്‌ നല്‍കും. മൂന്നു ദിവസത്തിനകം പെയ്‌ന്റ് മായിച്ചില്ലെങ്കില്‍ അവരുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്‌ കേസെടുക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →