സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി

തിരുവനന്തപുരം: വിവാദമായ തീപിടുത്തത്തിന് ശേഷം സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി. 17-11-2020 ചൊവ്വാഴ്ച രാവിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. 2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്നായിരുന്നു രാഷ്ട്രീയ ആരോപണം . തീപിടുത്തം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് കണ്ടെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →