ഗുരുവായൂര്‍: മലയാളികൾക്ക് കവിതകളുടെയും സിനിമാഗാനങ്ങളുടെയും ലോകത്ത് വേറിട്ട അനുഭവം കാഴ്ചവെച്ച കവി റഫീഖ് അഹമ്മദ് ഹിന്ദിയിലൂടെ തിരക്കഥാകൃത്തിലേക്ക് കാൽ വെയ്ക്കുന്നു
വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങൾ പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് എഴുതുന്നത്.
ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താന്‍മാരിലെ അബ്ബാസിൻെറ മകന്‍ മുസ്തഫയാണ് സിനിമയിലെ നായകന്‍. കഥ ഇഷ്ടപ്പെട്ട അബ്ബാസ് – മസ്താൻ സിനിമയിൽ പങ്കാളിയാവാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ എഴുത്തിന് തുടക്കം കുറിച്ചു.

