മധ്യപ്രദേശ്: ലൗ ജിഹാദിനെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നാരോത്തം മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത് .വിവാഹം മാത്രം ലക്ഷ്യംവെച്ചുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവ് വകുപ്പില്‍ ഉള്‍പ്പെടുത്തും.കുറ്റവാളികളുടെ സഹായികളും പ്രതിചേര്‍ക്കപ്പെടുന്ന രീതിയിലായിരിക്കും നിയമം.
ലൗ ജിഹാദിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് തീരുമാനം.
സ്വമേധയാ മതം മാറുന്നതിനായി ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷിക്കണം. 2020 നവംബര്‍ ആറിന് ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.

