പാരിപ്പളളി: ദേശീയ പാതയില്‍ കമ്പാട്ടുകോണത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 7 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നെടുമങ്ങാട് സ്മിതാഭവനില്‍ ഡ്രൈവര്‍ അഭിലാഷ്(39), കണ്ടക്ടര്‍ അഞ്ചല്‍ മിഥുലാലയത്തില്‍ മിഥുന്‍(37), യാത്രക്കാരായ നെടുമങ്ങാട് ആര്യഭവനില്‍ അജിത്കുമാര്‍(55), കുരിയാത്തി കരിക്കാട്ട് പുത്തന്‍വീട്ടില്‍ ശ്രീകല(51), വെഞ്ഞാറമൂട് മണ്ണന്‍വില പുത്തന്‍വീട്ടില്‍ ശ്രുതി ജയന്‍(24), കടവൂര്‍ കിഴക്കേടത്ത് വീട്ടില്‍ അനീഷ്(39), പാരിപ്പളളി നീലാ മന്ദിരത്തില്‍ ചിത്രാംഗതന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച (16/11/2020) രാവിലെ നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ കടമ്പാട്ടുകോണത്തുവച്ച് റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ കലുങ്കില്‍ ഇടിച്ച് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിമാറ്റി.

