സിപിഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാനുളള തുക ലീഗ് സ്ഥാനാര്‍ത്ഥിയുടെ വക

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി പരത്തിന്റവിട നവാസിന് കെട്ടി വയ്ക്കാനുളള തുക നല്‍കിയത് എതിര്‍ സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ചൊക്ലി പഞ്ചായത്ത് ട്രഷറരുമായ റെജിലാസ് അബ്ദുല്ല. കന്നിയങ്കത്തിനിറങ്ങുന്ന നവാസിന് രാഷ്ട്രീയത്തിനപ്പുറമുളള സുഹൃദ് ബന്ധമാണ് അബ്ദുല്ലയുമായുളളത്.

നവാസ് മത്സരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ കെട്ടിവയ്ക്കാനുളള തുക തന്റെ വകയെന്ന് അബ്ദുല്ല പറഞ്ഞു. വോട്ടിനായുളള മത്സരവും വാദപ്രതിവാദങ്ങളും മാത്രം കണ്ട് ശീലിച്ച രാഷ്ട്രീയക്കാര്‍ക്ക് ഇതൊരു മാതൃകയാക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →