ദലിതരില്‍ നിന്ന് അടി വാങ്ങിയത് ലജ്ജാകരമെന്ന് പിതാവ്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ദമ്പതികളെ യുവാവ് വെട്ടിക്കൊന്നു

ഈറോഡ്: 32കാരിയായ മകള്‍ക്കെതിരേ ലൈംഗിക പരാമാര്‍ശം നടത്തിയതും ഉപദ്രവിച്ചതും ചോദ്യം ചെയ്തതിന് ദലിത് ദമ്പതികളെ യുവാവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ശനിയാഴ്ച(14/11/2020) പുലര്‍ച്ചെയാണ് ദലിത് ദമ്പതികളെ കൊലപ്പെടുത്തിയത്. 55 കാരനായ രാമസാമിയെയും 48 കാരിയായ അരുക്കാനിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ നഡാര്‍ സമുദായക്കാരനായ സൂര്യയെ അറസ്റ്റ് ചെയ്തു.

സൂര്യയും ചില സുഹൃത്തുക്കളും ദലിത് സ്ത്രീയെക്കുറിച്ച് ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയത് രാമസാമി ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിന് ഇടയാക്കി. ഇതോടെ ദലിത് കുടുംബത്തിലെ ബന്ധുക്കളും അയല്‍വാസികളും ഇടപെട്ട് യുവാക്കളെ ഓടിച്ച് വിട്ടു. തുടര്‍ന്ന് സൂര്യ തന്റെ വീട്ടിലേക്ക് പോയി എന്താണ് സംഭവിച്ചതെന്ന് പിതാവിനോട് പറഞ്ഞു. ഒരു ദലിത് കുടുംബം മര്‍ദ്ദിച്ചതില്‍ ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് സൂര്യയെ ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.തുടര്‍ന്ന് ചില സുഹൃത്തുക്കളോടൊപ്പം സൂര്യ രാമസാമിയുടെ വീട്ടിലേക്ക് പോയി. പുലര്‍ച്ചെ ഒരു മണിയോടെ അവര്‍ ദമ്പതികളെ ആക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →