ജയ്പൂര്‍: ഏഴ് മാസമായി ഒളിവിലായിരുന്ന ബലാത്സംഗ കേസ് പ്രതി ദീപാവലി ദിവസം തിരിച്ചെത്തി ഇരയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ജയ്പൂരിലാണ് സംഭവം. തീപിടിത്തത്തില്‍ ഗുരുതര പരിക്കേറ്റ ഇരയും മുഖ്യപ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് 50ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിക്ക് 30 ശതമാനം പൊള്ളലേറ്റതായി പോലീസ് പറഞ്ഞു. ഇതിനിടെ ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നാലെ പോയി പിടികൂടുകയായിരുന്നു.
കേസില്‍ യുവാവിന്റെ സഹോദരന്‍മാരും അച്ഛനുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 18 വരെ റിമാന്റ് ചെയ്തു.ദീപാവലി ദിവസം സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴാണ് അക്രമി സംഘം തീ കൊളുത്തിയത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.2018ലാണ് യുവതി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് 28കാരനെതിരെ പരാതി നല്‍കിയത്. ഇതിന് ശേഷം പ്രതിയായ യുവാവ് ഒളിവിലാണ്. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

