മുംബൈ: വിവാഹനിശ്ചയ പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട 22 കാരിയായ യുവതിയെ ഹോട്ടലില്‍ മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. നവംബര്‍ എട്ടിന് മുംബൈയിലെ അന്ധേരി-കുര്‍ള റോഡിലെ ഹോട്ടലിലാണ് സംഭവം.അവിനാശ് പങ്കേക്കര്‍ (28), ഷിഷിര്‍ (27), തേജസ് (25) എന്നിവരെയാണ് പ്രതികള്‍. ഇതില്‍ പങ്കേക്കര്‍ യുവതിയെയും മറ്റ് രണ്ട് സ്ത്രീകളെയുമാണ് വിവാഹനിശ്ചയം പാര്‍ട്ടിക്ക് വിളിച്ചത്. പാര്‍ട്ടി കഴിഞ്ഞ് മറ്റ് രണ്ട് സ്ത്രീകള്‍ പോവുന്ന സമയത്ത് യുവതിയെ മറ്റൊരു റുമില്‍ പിടിച്ച് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളും ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി ഞായറാഴ്ച പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ശനിയാഴ്ചയാണ് കുടുംബത്തോട് സംഭവം വിവരിച്ചത്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
വിവാഹനിശ്ചയ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കെണിയിലാക്കി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
