കടമ്പനാട്: 57 വര്‍ഷം മുമ്പാണ് തങ്കമ്മ കടമ്പനാട് മെമ്പറാകുന്നത്. കടമ്പനാട് പഞ്ചായത്തിലെ ആദ്യ വനിതാ നെമ്പറും തങ്കമ്മതന്നെ.അന്ന് പ്രായം 24. സ്ത്രീ സംവരണം ഒന്നും ഇല്ലാതിരുന്ന കാലം. സ്ത്രീകള്‍ പൊതുവെ മത്സര രംഗത്തെത്താന്‍ മടിച്ചിരുന്ന കാലത്ത് ഭര്‍ത്താവ് കടമ്പനാട് പാക്കിസ്ഥാന്‍ മുക്ക് കോളനി 2 ല്‍ കറുത്ത കുഞ്ഞ് തന്നെയാണ് ഭാര്യ തങ്കമ്മക്ക് മത്സരിക്കാന്‍ പ്രോത്സാഹനം നല്‍കിയത് പിന്നങ്ങോട്ട് 17 വര്‍ഷം തങ്കമ്മ മെമ്പറായിരുന്നു. 511 ന്റെ ഭൂരിപക്ഷത്തില്‍ജയിച്ച തങ്കമ്മ പിന്നീട് 1979 വരെ മെമ്പരായി തുടര്‍ന്നു. ഇന്നും തങ്കമ്മ മെമ്പര്‍ തങ്കമ്മയാണ്.
ഇന്ന് സ്ത്രീകള്‍ ധാരാളമായി തെരഞ്ഞെടെുക്കപ്പെടുന്നുണ്ട് പക്ഷെ സ്ത്രീ ശാക്തീകരണം എവിടെ നില്‍ക്കുന്നുവെന്നാണ് തങ്കമ്മ ചോദിക്കുന്നത്. പുതിയ വികസന സങ്കല്‍പ്പമുളള സ്ത്രീകള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജനകീയാസൂത്രണം 25 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞോയെന്നത് ചോദ്യ ച്ഹ്നമായി അവശേഷിക്കുന്നുവെന്നും അവര്‍ പറയുന്നു.
കടമ്പനാടിന്റെ വികസനത്തില്‍ പങ്കുവഹിക്കാന്‍ താന്‍ മെമ്പാറായിരുന്ന 17 വര്‍ഷക്കാലം കഴിഞ്ഞു. ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അവര്‍ പറയുന്നു.

