ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വെച്ച ചീട്ടുകളി നടത്തിയ 12 അംഗ സംഘം പോലീസ് പിടിയിലായി. സംഘത്തില്‍ നിന്ന് നാലര ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (16/11/2020) വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.പോത്തോട് മുതലുവാലിച്ചിറ കോളനിയില്‍ അമ്പിശേരി ബാബുവിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി നടന്നത്.
ഡിവൈഎസ്പി വി ജെ ജോഫിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പാമ്പാടി വടക്കേക്കര വീട്ടില്‍ ബാബു എബ്രാഹം, മാങ്ങാനം മറ്റത്തില്‍ വീട്ടില്‍ സുരേഷ് ബാബു,പെരിങ്ങര പോത്തിരിക്കല്ചിറ വീട്ടില്‍ സന്തോഷ് ,തൃക്കോതമംഗലം കുളങ്ങര വീട്ടില്‍ കെ.കുഞ്ഞ് (43), അങ്ങാടി നമ്പിശേരിത്താനത്ത് വീട്ടില്‍ മനോജ്(40), ചുമത്ര മുണ്ടകത്തില്‍ വീട്ടില്‍ ചെറിയാന് ജോണ്‍(42), കല്ലറ പുത്തന്‍ വീട്ടില്‍ സുര്‍ജിത്ത് (46), രമണന് നഗര്‍ കൊട്ടാകച്ചിറയില് വീട്ടില്‍ ശരത് (32),ഏറ്റുമാനൂര്‍ കോനാട്ട് കളത്തില്ശ്യാം,വണ്ടിപ്പേട്ട പാറശേരില്‍ വീട്ടില്‍ പിഎം മുകില്‍(33), പുഴവാത് കട്ടച്ചിറ വീട്ടില്‍ ശരത് (32), പാക്കില്‍ ശ്രീവത്സം വീട്ടില്‍ അനില്‍കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാഴചമുമ്പ് സമാന രീതിയില്‍ വടക്കേക്കര സ്കൂളിനോട് ചേര്‍ന്നുളള വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളിച്ച 12 അംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും 86,000രൂപയും വാഹനങ്ങളും ഫോണുകളും പിടിച്ചെടുത്തിരുന്നു. കോട്ടയം, തിരുവല്ല,കൊല്ലം സ്വദേശികളാണ് പിടിയിലായിരുന്നത്.
ചങ്ങനാശേരി സിഐ പ്രശാന്ത്കുമാര്‍ ,എസ്ഐ റാഫിക്ക്,എസ്ഐ മാരായ രമേശ്, ടികെ സാജുമോന്‍, എഎസ്ഐമാരായ അനീഷ് വിജയന്, ആന്റണി, മൈക്കിള്‍, ഷിബു ,ബിജു, ജിമോന്‍,സാബു,സിപിഒ മാരായ സിറാജ്, ടി.അനീഷ് ബിജു, മാത്യു പോള്‍, ജിബിന്‍, ലോബോ,സാംസണ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

