പാലാ : മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഏറ്റുമുട്ടുന്നത് ജേഷ്ഠാനുജൻമാർ , എൻ ഡി എക്കായി ചേട്ടൻ രഞ്ജിത്തും, ഇടത് മുന്നണിക്കായി അനുജൻ രൺദീപും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രഞ്ജിത്ത് നിലവിൽ മറ്റൊരു വാർഡംഗമായിരുന്നു. അനുജൻ രൺദീപിന്റെ ഭാര്യ സന്ധ്യ നിലവിൽ ഏഴാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. യൂത്ത്ഫ്രണ്ട് (എം) ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് രൺദീപ്. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റാണ് രഞ്ജിത്ത്.