ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; ഒപ്പുവച്ചത് 15 രാജ്യങ്ങള്‍; പുറത്ത് നിന്ന് ഇന്ത്യ

ന്യൂഡല്‍ഹി: 10 ആസിയാന്‍ രാജ്യങ്ങളും ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയും ചേര്‍ന്ന് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ആര്‍സിഇപി) ഒപ്പുവച്ചു. ഇതോടെ ലോകത്തെ ഏറ്റവും വലിയ കരാറാണ് യാഥാര്‍ത്ഥ്യമായത്. എപ്പോള്‍ വേണമെങ്കിലും ചേരാം എന്ന വ്യവസ്ഥയോടെയാണ് ഇന്ത്യ കരാറിന്റെ പുറത്ത് നില്‍ക്കുന്നത്. വിയ്റ്റ്‌നാം ആതിഥ്യം വഹിച്ച ആസിയാന്‍ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ള വഴി തുറന്നത്.

ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനവുമാണ് ആര്‍സിഇപിയില്‍ ഉള്‍പ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്. കാര്‍ഷിക മേഖലയിലേതുള്‍പ്പെടെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളില്‍ അവസരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറാകാത്ത സ്ഥിതിയില്‍ കരാറില്‍നിന്നു പിന്മാറുകയാണെന്ന് 2019 നവംബര്‍ 4ന് ഇന്ത്യ പ്രഖ്യാപിച്ചു. ആശങ്കകള്‍ പരിഹരിക്കാതെ കരാറില്‍ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് മറ്റു 15 രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →