കോട്ടയം: കോട്ടയത്ത് ട്വന്റി 20 ജനകീയ കൂട്ടായ്മ വേറിട്ട വഴിയില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവെക്കുന്നു. അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ സംരംഭം. ലഭിച്ച 35 അപേക്ഷകളില്‍ നിന്ന് നഗരത്തിലെ മുന്‍ കൗണ്‍സിലറടക്കം എട്ട് സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടം പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ മാത്രമല്ല യോഗ്യതകളിലും വ്യത്യാസമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ജോലിയുളളവരായിരിക്കണം. അതായത് രാഷ്ടീയം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുന്നവരായിരിക്കരുത്. അഴിമതി രഹീത ഭരണം വാഗ്ദാനം ചെയ്യുന്ന സംഘടന നഗരത്തലെ 52 വാര്‍ഡും സഞ്ചരിച്ചാണ് സ്ഥാനാര്‍ത്ഥികളാവാനുളളവരുടെ അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്‍കിയവര്‍ അതാത് വാര്‍ഡുകളില്‍ ജനപിന്തണയുളളവരാണോ എന്ന് അന്വേഷിച്ചു.
ട്വന്റി 20 യുടെ പെരുമാറ്റ ചട്ടങ്ങള്‍ അനുസരിക്കാന്‍ തയ്യാറുളളവര്‍ക്ക് മാത്രമേ കൂട്ടായ്മയില്‍ അംഗത്വം നല്‍കുകയുളളു തുടര്‍ന്ന സ്റ്റഡി ക്ലാസ് നല്‍കി സ്ഥാനാര്‍ത്ഥികളാക്കി വിജയിച്ചുകഴിഞ്ഞാല്‍ കൗണ്‍സിലറുടെ പ്രവര്‍ത്തനം വിലയിരുത്താനും സമിതിയുണ്ട്.

