കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുടെ 2021-ലെ അവധി ദിനങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2021 -ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2021 -ല്‍ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.

അവധി ദിനങ്ങള്‍ :

ജനുവരി 26 : റിപ്പബ്ലിക് ദിനം
മാർച്ച് 11 : മഹാശിവരാത്രി,
ഏപ്രില്‍ 02: ദുഃഖവെള്ളി,  ഏപ്രില്‍ 25: മഹാവീരജയന്തി
മേയ് 13: ഈദുല്‍ ഫിത്വര്‍ (റംസാൻ), മേയ് 26: ബുദ്ധപൂര്‍ണിമ,
ജുലായ് 20: ഈദുല്‍സുഹ (ബക്രീദ്)
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം,  ഓഗസ്റ്റ് 19: മുഹറം, ഓഗസ്റ്റ് 21 : തിരുവോണം
ഒക്ടോബര്‍ 2: ഗാന്ധിജയന്തി,  ഒക്ടോബര്‍ 14 – മഹാനവമി, ഒക്ടോബര്‍ 15 : വിജയ ദശമി
ഒക്ടോബര്‍ 19 :മിലാദിഷെരീഫ് (നബിദിനം)
നവംബര്‍ 04: ദീപാവലി,  നവംബര്‍ 19: ഗുരുനാനാക്ക് ജയന്തി
ഡിസംബര്‍ 25: ക്രിസ്തുമസ്.

ഇതില്‍ മെയ് 13: ഈദുല്‍ ഫിത്വര്‍ (റംസാൻ), ജുലായ് 20: ഈദുല്‍സുഹ (ബക്രീദ്), ഓഗസ്റ്റ് 19: മുഹറം, ഒക്ടോബര്‍ 19: മിലാദിഷെരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദര്‍ശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവണ്‍മെന്റ് ഈ ദിവസങ്ങള്‍ക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്ന് തന്നെയായിരിക്കും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി.

43 നിയന്ത്രിത അവധി ദിനങ്ങളില്‍ രണ്ടെണ്ണമാണ്‌ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ലഭ്യമാകുക. ഇതിന് തിരഞ്ഞെടുക്കാവുന്നതില്‍ മാര്‍ച്ച് 12: അയ്യാ വൈകുണ്ഠസ്വാമി ജയന്തി,  ഏപ്രില്‍ 13 : വിഷു, ഓഗസ്റ്റ് 08: കര്‍ക്കടക വാവ്, ഓഗസ്റ്റ് 20 : ഒന്നാം ഓണം, ഓഗസ്റ്റ് 22: മൂന്നാംഓണം , ഓഗസ്റ്റ് 23 – ശ്രീനാരായണ ഗുരു ജയന്തി, ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 30 : ശ്രീകൃഷ്ണ ജയന്തി, സെപ്തംബര്‍ 21 : ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ കേരളത്തിലെ വിശേഷ ദിവസങ്ങളും ഉള്‍പ്പെടുന്നു.

കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ തിരുവനന്തപുരത്ത്‌ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →