ബീഹാറിൽ നാലാം തവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രി.സുശീല്‍ മോദി ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരും

പാട്ന: ബീഹാറിൽ നാലാം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ . പുതിയ എന്‍ഡിഎ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

എന്‍ഡിഎയുടെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ
രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള യോഗമാണ് തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച്‌ അദ്ദേഹം ഗവര്‍ണ്ണറെ കാണും.
ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി വിഐപി പാര്‍ട്ടിയും ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയും ആവശ്യപ്പെട്ടിരുന്നു എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുശീല്‍ മോദി തന്നെ തുടരുമെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →