കേരള സര്‍വ്വകലാശാലയില്‍ 2016 മുതല്‍ പിഎച്ച്ഡി ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ പ്രബന്ധങ്ങള്‍ കെട്ടിക്കിടക്കുന്നതായി പരാതി

തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ മൂല്ല്യ നിര്‍ണ്ണയത്തില്‍ യുജിസി നിര്‍ദ്ദേശം നാലുവര്‍ഷമായി നടക്കുന്നില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നു. 2016 മുതല്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തവരുടെ പ്രബന്ധങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഗവേഷണ പ്രബന്ധങ്ങളുടെ മൂല്ല്യ നിര്‍ണ്ണയത്തിന് യുജിസി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

പ്രബന്ധങ്ങള്‍ മൂന്ന് അദ്ധ്യാപകര്‍ മൂല്ല്യ നിര്‍ണ്ണയം നടത്തണം. ആദ്യ മൂല്ല്യ നിര്‍ണ്ണയം ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഗൈഡ് നടത്തണം. മറ്റ് രണ്ട് മൂല്ല്യ നിര്‍ണ്ണയങ്ങള്‍ നടത്തേണ്ടത് സര്‍വ്വകലാശാലക്ക് പുറത്തുനിന്നുളളവരായിരിക്കണം. അതിലൊന്ന് വിദേശ സര്‍വ്വകലാശാലയിലേയോ ഗവേഷണ സ്ഥാപനത്തിലേയോ വിദഗ്ധരാവണം എന്നിവയാണ് യുജിസി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍. 2016 ല്‍ നല്‍കിയ ഈ നിര്‍ദ്ദേശം സര്‍വ്വകലാശാല ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ചട്ടങ്ങള്‍ തയ്യാറാക്കിയില്ല. ഗൈഡിന്‍റെയും വിദേശ സര്‍വ്വകലാശാലയിലേയും മൂല്ല്യ നിര്‍ണ്ണയത്തെ ചൊല്ലിയാണ് തര്‍ക്കം. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രബന്ധം നല്‍കി ഒരു വര്‍ഷമായിട്ടും മൂല്ല്യ നിര്‍ണ്ണയത്തിന് അയക്കാന്‍ പോലും സര്‍വ്വകലാശാല തയ്യാറായില്ല. ആറ് മാസത്തിനകം മൂല്ല്യ നിര്‍ണ്ണയം നടത്തുകയോ പ്രബന്ധം മടക്കി നല്‍കുകയോ വേണമെന്നാണ് ചട്ടം. വിദേശ സര്‍വ്വകലാശാലകളിലെ മൂല്ല്യ നിര്‍ണ്ണയം ഒഴിവാക്കി പഴയ രീതിയില്‍ തുടരാനും സര്‍വ്വകലാശാല ശ്രമിക്കുന്നുണ്ട്. അക്കാഡമിക്ക് കൗണ്‍സില്‍ ഈ വിഷയം പരിഗണിക്കുകയാണെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →