താനൂര്‍: ഔഷധച്ചെടി തോട്ടം, കുട്ടി സൗഹൃദയിടം, വായനശാല,വയോജന സഹായ കേന്ദ്രം, നിയമ സഹായ കേന്ദ്രം എന്നിവയെല്ലാം ഒരുക്കി മാതൃകാ പോലീസ് സ്‌റ്റേഷന്‍. ഒപ്പം വലിയൊരു ബാറ്റ്മിന്റന്‍ കോര്‍ട്ടും. കാലങ്ങളായി നിന്നുതിരിയാന്‍ ഇടമില്ലാതിരുന്ന താനൂര്‍ പോലസ് സ്‌റ്റേഷനാണ് സിഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ പുത്തന്‍ ആശയവുമായി രംഗത്തെത്തിയത്.
പോലീസ് സ്‌റ്റേഷനിലെ തൊണ്ടിവാഹനങ്ങളെല്ലാം നിയമ പ്രകാരം നീക്കി പോലീസ് സ്‌റ്റേഷന്റെ പിന്നിലൊരു കളിക്കളമൊരുക്കുകകയായിരുന്നു.കെട്ടിക്കിടന്ന വാഹനങ്ങള്‍ നീക്കന്‍ പോലീസ് ഇടപെട്ട് ശ്രമം നടത്തി. കേസില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിയമ പ്രകാരം നടപടികള്‍ വേഗത്തില്‍ ചെയ്യാന്‍ താനൂര്‍ പോലീസ് ചെയ്തത് പോലീസ് സ്‌റ്റേഷന് സൗന്ദര്യവും സൗകര്യവും നല്‍കി.
അലക്ഷ്യമായി തളളിയിരുന്ന സാധനങ്ങളെല്ലാം ഇപ്പോള്‍ കൃത്യസ്ഥലത്താണ് വെക്കുന്നത്. ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണ് അവര്‍ സ്ഥലം വിനിയോഗിക്കുന്നത്. വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോലീസിന് കഴിഞ്ഞു.