വീടിന്റെ തട്ടിന്‍പുറത്ത് മോഷ്ടിച്ച ലക്ഷക്കണക്കിന് രൂപ അടങ്ങിയ ബാഗുകള്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍

മീററ്റ്: ജോലി ചെയ്യുന്ന വീടിന്റെ തട്ടിന്‍പുറത്ത് മോഷ്ടിച്ച ലക്ഷക്കണക്കിന് രൂപ അടങ്ങിയ ബാഗുകള്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍.സമീപത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് തലേ ദിവസം 40 ലക്ഷം രൂപ മോഷണം പോയതായി പോലീസ് കണ്ടെത്തി. പണം കണ്ടെത്തിയ വീട്ടിലെ ജോലിക്കാരന്‍ തന്നെയാണ് കള്ളനെന്നും കണ്ടെത്തി അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വീട്ടിലെ ഗൃഹനാഥന്‍ 14-11-2020 രാവിലെ വീടിന്റെ തട്ടിന്‍പുറത്ത് രണ്ട് ബാഗുകള്‍ കാണുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ രണ്ടിലും നിറയെ നോട്ടുകെട്ടുകള്‍ കണ്ടെത്തി.

ഉടന്‍ തന്നെ ഇദ്ദേഹം പൊലീസില്‍ വിവരമറിയിച്ചു. അടുത്ത വീട്ടിൽ നിന്നും കാണാതായ പണമാണ് തട്ടിന്‍പുറത്തെ ബാഗുകളിലുള്ളതെന്ന് പൊലീസ് മനസിലാക്കി.

സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് കള്ളന്‍ ഈ വീട്ടിലെ ജോലിക്കാരന്‍ തന്നെയാണെന്ന് വ്യക്തമായത്. ഇയാളെ സഹായിച്ച ഒരു സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
അഭിപ്രായം എഴുതാം