തിരുവനന്തപുരം :കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചു എന്ന് ഔദ്യോഗിക വിവരം ലഭിച്ചതിനെ തുടർന്നാണ് അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പി ഡി പി യിൽ നിന്നും പുറത്താക്കിയത്. 14 -11- 2020 ശനിയാഴ്ചയാണ് ചെയർമാൻ അബ്ദുൾ നാസർ മദനി ബാംഗ്ലൂരിൽ നിന്നും ഇക്കാര്യം അറിയിച്ചത്.
പൗരത്വ പ്രക്ഷോഭത്തിലും മദനിയുടെ നീതിക്കുവേണ്ടിയും നടന്ന പ്രതിഷേധങ്ങളിലും പാർട്ടി പരിപാടികളിലും സംഘടന പ്രവർത്തനങ്ങളിലും സഹകരിക്കാതിരിക്കുകയായിരുന്നു പൂന്തുറ സിറാജ് . കഴിഞ്ഞ 25 വർഷത്തോളം സംഘടനാ ബന്ധമുണ്ടായിരുന്ന ഒരാൾ ഒരു കോർപ്പറേഷൻ സീറ്റിനുവേണ്ടി മറ്റൊരു പ്രസ്ഥാനത്തിൻറെ ഭാഗമാകാൻ തീരുമാനമെടുത്തത് ധാർമികതയ്ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാർട്ടി കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
ഒരു തൂവൽ നഷ്ടപ്പെട്ടു എന്നു കരുതി ഒരു പക്ഷിയും പറക്കാതെ ഇരുന്നിട്ടില്ല എന്ന് അബ്ദുൾ നാസർ മദനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.