ബീഹാറിൽ എൻ ഡി എ യുടെ നിർണായക യോഗം നവംബർ 15 ഞായറാഴ്ച , മുഖ്യമന്ത്രി ആരാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡൽഹി: ബീഹാറിൽ എൻ ഡി എ നേതാക്കൾ നവംബർ 15 ഞായറാഴ്ച യോഗം ചേരുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

“ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് എല്ലാ എൻ‌ഡി‌എ എം‌എൽ‌എമാരും സംയുക്ത യോഗം ചേരും, എല്ലാ സുപ്രധാന തീരുമാനങ്ങളുമെടുക്കും. തീരുമാനിച്ച കാര്യങ്ങൾ നിങ്ങളെ എല്ലാവരെയും അറിയിക്കും, ”എൻ‌ഡി‌എയുടെ യോഗത്തിന് ശേഷം നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് നിതീഷ് കുമാറും ജെ ഡി യു ക്യാമ്പും ഏറെ നിരാശയിലായിരുന്നു.

ബിഹാർ നിയമസഭയിലെ 243 സീറ്റുകളിൽ എൻ ഡി എ യ്ക്ക് ലഭിച്ച 122 ൽ 74 സീറ്റും ബിജെപി യാണ് നേടിയത്. ജെഡിയു 43 ൽ ഒതുങ്ങി.

മുഖ്യമന്ത്രി സ്ഥാനത്തിനായി എന്തെങ്കിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എൻ‌ഡി‌എ തീരുമാനമെടുക്കുമെന്നായിരുന്നു നിതീഷിൻ്റെ മറുപടി.

Share
അഭിപ്രായം എഴുതാം