സത്തറ : മഹാരാഷ്ട്രയിലെ സത്തയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ഉകൾ നദിയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. 14 -11 – 2020 ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പൂനെ – ബാംഗ്ലൂർ ഹൈവേയിൽ സത്തറയ്ക്കും സാംഗ്ലിക്കും ഇടയിൽ ഘോറ എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. പാലത്തിനു മുകളിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടാണ് വാഹനം നദിയിലേക്ക് മറിഞ്ഞത്. തൃശൂർ സ്വദേശികളായ മധുസൂദനൻ നായർ, ഉഷാ നായർ, ആദ്യത്യ നായർ, സാജൻ നായർ, ആരവ് നായർ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്
മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിൽ വീണ് 5 പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു
