ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍.

കൊല്‍​ക്ക​ത്ത: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പ്ര​സി​ദ്ധ നടന്‍ ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യു​ടെ ജീ​വ​ന്‍ നി​ല​നി​ല്‍​ത്തു​ന്ന​ത്. അ​ദ്ദേ​ഹം മി​ക്ക​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ. ​അ​രി​ന്ദം ക​ര്‍ പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

കൊ​ല്‍​ക്ക​ത്ത​യി​ലെ ബെ​ല്ലെവു ​ക്ലി​നി​ക്കി​ലാണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നത്. അ​ദ്ഭു​ത​ങ്ങ​ള്‍ സം​ഭ​വി​ച്ചാൽ മാത്രമേ അസുഖം ഭേദമാകൂ എന്ന് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

2020 ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നു​ശേ​ഷം ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. എന്നാൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആരോഗ്യസ്ഥിതി വീ​ണ്ടും ഗുരുതരമാകുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →