കശ്മീര്‍ വിഷയം: ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്, ചൈന കൂട്ടുകെട്ടിന് റഷ്യയുടെ പ്രഹരം

ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) വെര്‍ച്വല്‍ ഉച്ചകോടിയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി ഇന്ത്യയെ പ്രതിസന്ധിയിലാക്കാനുള്ള പാക്, ചൈന കൂട്ടുകെട്ടിന് റഷ്യയുടെ പ്രഹരം. അംഗരാജ്യങ്ങളുടെ ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുളള വേദിയല്ലെന്നാണ് റഷ്യ തുറന്നടിച്ചത്. ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ചയായി ഒരു ഘട്ടത്തിലും ഉയര്‍ന്നു വരില്ലെന്നു ഉറപ്പു വരുത്തണമെന്നും ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും റഷ്യ അറിയിക്കുകയായിരുന്നു. ഉഭയകക്ഷി-നയതന്ത്ര പ്രതിബദ്ധത പാലിക്കുന്നതില്‍ ഇന്ത്യ വീഴ്ച വരുത്തിയെന്നു വിശ്വസിക്കുന്നില്ലെന്നും റഷ്യയുടെ ഡപ്യൂട്ടി ചീഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ അറിയിച്ചു.

എസ്സിഒയില്‍ അംഗമായ രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കണമെന്നും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള വിലകുറഞ്ഞ ശ്രമങ്ങള്‍ പൊതുധാരണയ്ക്ക് എതിരും ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →