സിഡ്നി: ദീപാവലി ആശംസകളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കൊവിഡ് രോഗത്തോട് നാം പോരാടുന്ന ഈ പശ്ചാത്തലത്തില്‍ ദീപാവലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇരുട്ട് നിറഞ്ഞ ഈ വര്‍ഷത്തില്‍ നിറഞ്ഞ പ്രകാശത്തെയാണ് നാം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയെ സ്വന്തം വീടുപോലെ കാണുന്ന ‘ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും’ ലോകമെമ്പാടുള്ള കോടിക്കണക്കിനു പേര്‍ക്കും ഇത് വിശേഷപ്പെട്ട ദിവസമാണ് എന്ന് മോറിസണ്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. അന്ധകാരത്തെ അകറ്റി പ്രകാശം കൊണ്ടുവരിക എന്ന കരുത്തുറ്റ സന്ദേശമാണ് ദീപാവലി പകര്‍ന്നുനല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലമുറകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ആഘാതം നമുക്കുണ്ടാകുന്നത്. ജീവനുകള്‍ നഷ്ടപ്പെട്ടു, സ്വപ്നങ്ങള്‍ തകര്‍ത്തെറിയപ്പെട്ടു, ജീവനമാര്‍ഗങ്ങള്‍ക്ക് തടസം വന്നു, വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് പരിക്കുണ്ടായി. ഒരുപാടിടത്തേക്ക് അന്ധകാരം പടന്നുകയറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.