സ്വപ്​​ന​ സുരേഷിന്റെ ബാ​ങ്ക്​ ലോക്കറി​ല്‍​ നി​ന്ന്​ ക​ണ്ടെ​ത്തി​യ പണം കൈ​ക്കൂ​ലി​യാ​യി ലഭിച്ചതാണെന്ന് വിജിലൻസും.

തി​രു​വ​ന​ന്ത​പു​രം: സ്വര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വപ്​​ന​ സുരേഷിന്റെ ബാ​ങ്ക്​ ലോ​ക്ക​റി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി​യ പണം കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ച​താണെന്ന് വിജിലൻസ്. നേരത്തെ ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വ​പ്​​ന​യു​ടെ മൊ​ഴി​ അനുസരിച്ചാണ് വിജിലൻസിന്റെ സ്ഥിരീകരണം. ഇതോടെ എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ജി​ല​ന്‍​സ്​ ന​ട​പ​ടി തു​ട​ങ്ങി.​

കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ച തു​ക​യാ​ണ്​ സ്വ​പ്​​ന ബാ​ങ്ക്​ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തെന്നാണ് കണ്ടെത്തൽ. ചാ​ര്‍​ട്ട​ഡ്​ അ​ക്കൗ​ണ്ട​ന്റ് ‌​ വേ​ണു​ഗോ​പാ​ലു​മാ​യി ചേ​ര്‍​ന്നാ​ണ്​ ലോ​ക്ക​ര്‍ കൈ​കാ​ര്യം ചെ​യ്​​തി​രു​ന്ന​ത്. ഇത് ആർക്കെങ്കിലും കൈമാറാനാണോ എന്ന് വ്യക്തമല്ല.

പ​ണ​മി​ട​പാ​ട്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ എം. ശി​വ​ശ​ങ്ക​റി​ന്​ അ​റി​യാ​മാ​യി​രു​ന്നെ​ന്നും
സ്വ​പ്​​ന മൊ​ഴി ന​ല്‍​കി​യിട്ടുണ്ട്. ഇതോടെ വടക്കാ​ഞ്ചേ​രി ലൈ​ഫ്​​മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര്‍​മാ​ണ ക​രാ​ര്‍ ല​ഭി​ച്ച യൂ​നി​ടാ​ക്കി​ല്‍​നി​ന്ന്​ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​മ​തി തേടി വി​ജി​ല​ന്‍​സ്​ ഉ​ട​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കും.

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് നൽകാനുള്ളഐ ​ഫോ​ണ്‍ വാ​ങ്ങി​യ​തു ത​ന്നെ കൈ​ക്കൂ​ലി​യാ​യാ​ണ്. കൂടാതെ പണവും വാങ്ങി. കമ്മീഷനായാണ് പണം ലഭിച്ചത് എന്ന് വിജിലൻസ് സ്ഥിരീകരിക്കുന്നു. ഇക്കാര്യം ജയിലിൽ ചെന്ന് സ്വപ്നയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായതായി വിജിലൻസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →