പോസ്റ്റുമാൻ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണത്തിനുള്ള വാതിൽപടി സേവനത്തിന് രാജ്യത്ത് തുടക്കമായി

ന്യൂ ഡൽഹി: പോസ്റ്റുമാൻ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള വാതിൽപടി സേവനത്തിനു  ഇന്ത്യൻ പോസ്റ്റ് പെയ്മെന്റ് ബാങ്ക് (IPPB) തുടക്കമിട്ടു

സർക്കാർ സേവനങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ജീവൻ പ്രമാൺ പോർട്ടലിലൂടെ,  ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള സൗകര്യത്തിന് 2014 നവംബറിൽ തുടക്കമായിരുന്നു. ജീവനക്കാർക്ക് സുതാര്യവും ലളിതവുമായ മാർഗത്തിലൂടെ സർട്ടിഫിക്കറ്റ് സമർപ്പണം ലക്ഷ്യമിട്ടായിരുന്നു ഈ നടപടിക്ക് തുടക്കം കുറിച്ചത്

വീട്ടിലിരുന്ന് കൊണ്ട് തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ഉള്ള സംവിധാനം അടക്കമുള്ള സൗകര്യങ്ങൾക്ക് പുറമേയാണ് ഇത്. രാജ്യത്തെമ്പാടുമായി  1,36,000 ഓളം പോസ്റ്റ് ഓഫീസുകൾ സ്മാർട്ട്ഫോൺ, ബയോമെട്രിക് സംവിധാനങ്ങളുള്ള 1,89,000 പോസ്റ്റുമാൻമാർ തുടങ്ങി വിപുലമായ ശൃംഖലയാണ് വാതിൽപ്പടി ബാങ്കിംഗ് സേവന വിതരണത്തിനായി IPPB  ഉപയോഗപ്പെടുത്തുന്നത്

 ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ഗുണഭോക്താക്കൾക്ക് ഈ വിലാസത്തിൽ ലഭ്യമാണ് ippbonline.com

 ചെറിയ നിരക്ക് ഈടാക്കുന്ന ഈ സേവനം രാജ്യത്തെമ്പാടുമുള്ള കേന്ദ്രസർക്കാർ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാണ്

IPPB യിലൂടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വാതിൽപടി സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പിന്റെ യൂട്യൂബ് ഫേസ്ബുക്ക് അക്കൌണ്ടുകളിൽ ലഭ്യമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →