ബഹ്‌റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു.

മനാമ: ബഹ്‌റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ബുധനാഴ്ച (11/11/20) രാവിലെ ആയിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.

ഭൗതിക ശരീരം ബഹ്‌റൈനില്‍ എത്തിച്ച ശേഷം കബറടക്കം നടത്തും.

പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച (12/11/20) മുതല്‍ മൂന്ന് ദിവസം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →