പരിശീലനം ലഭിച്ച തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നെന്ന് ജമ്മു കശ്മീര്‍ ഡിജിപി

ശ്രീനഗര്‍: ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തോയ്ബ (എല്‍ഇടി) എന്നി സംഘടനകളുടെ പരിശീലനം ലഭിച്ച തീവ്രവാദികളെ നിയന്ത്രണ രേഖയിലൂടെയും നിയന്ത്രണ അതിര്‍ത്തിയിലൂടെയും ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ തീവ്രശ്രമം നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാന്‍ ഏജന്‍സികളുടെ പിന്തുണയോടെ തീവ്രവാദികള്‍ നിര്‍മ്മിച്ച നിരവധി ടണലുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ ശ്രമങ്ങള്‍ തടയാന്‍ സുരക്ഷാ സേനയ്ക്ക് കഴിവുണ്ടെന്നും ഡിജിപി പറഞ്ഞു.കതുവയില്‍ പോലീസ് സംഘടിപ്പിച്ച മയക്കുമരുന്നിനെതിരായ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് നിയന്ത്രണരേഖയ്ക്ക് നേരെ തുടര്‍ച്ചയായി വെടിവയ്പ്പ് നടത്തുന്നത് ആ രാജ്യത്തിന്റെ ദുഷിച്ച ഉദ്ദേശ്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →