സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയര്‍ നവംബര്‍ 30 നകം രാജ്യം വിടണം

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയവര്‍ 2020 നവംബര്‍ 30 നകം രാജ്യം വിടണമെന്ന് നിര്‍ദ്ദേശം . കുവൈത്ത ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാത്തരത്തിലുളള സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്.

കോവിഡ് പാശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. ഈ കാലയളവില്‍ റെഗുലര്‍ വിസയിലേക്ക് താമസ രേഖകള്‍ മാറ്റുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാതെ സന്ദര്‍ശക വിസയില്‍ വിസ കാലാവധി കഴിഞ്ഞശേഷവും രാജ്യത്ത തുടരുന്നവര്‍ക്കെതിരെ നപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →