എൻ ഡി എ കേവല ഭൂരിപക്ഷത്തിൽ 119 സീറ്റില്‍ ജയിച്ചതിന്റെ ലിസ്റ്റ് പുറത്തുവിട്ട് ആര്‍.ജെ.ഡി, പരാതിയുമായി മഹാസഖ്യം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ

പാട്‌ന: എൻ ഡി എ കേവല ഭൂരിപക്ഷത്തിൽ എത്തി നിൽക്കുമ്പോൾ ബീഹാറിൽ നാടകീയ സംഭവ വികാസങ്ങൾ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്ന അവകാശവാദവുമായി ആര്‍.ജെ.ഡി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. എൻ ഡി എ 122 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

മഹാസഖ്യം വിജയിച്ച സ്ഥലങ്ങളിലെ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍.ജെ.ഡി പറഞ്ഞു.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചുവെന്നും ട്വീറ്റിലുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം ആര്‍.ജെ.ഡി 23.3 ശതമാനം വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 19.5 ശതമാനം വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് 9.2 ശതമാനം വോട്ടും ജെ.ഡിയു 15.1 ശതമാനം വോട്ടുമാണ് നേടിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല. പല അട്ടിമറികള്‍ക്കും ബീഹാര്‍ സാക്ഷ്യം വഹിച്ചേക്കാമെന്നാണ് നിലവിലെ ട്രെന്റുകള്‍ സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →