കർണാടകയിലെ ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടിടത്തും ബി. ജെ. പി മുന്നിൽ

ബെംഗളൂരു : കര്‍ണ്ണാടകയിൽ രണ്ട് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിലും ബിജെപി വിജയത്തിലേക്ക്. കോണ്‍ഗ്രസ്സാണ് രണ്ടാം സ്ഥാനത്ത്. സിറ, രാജ രാജേശ്വരി നഗര്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സിറയില്‍ ബിജെപിയിലെ ഡോ.സിഎം രാജേഷ് ഗൗഡ നാലായിരം വോട്ടുകള്‍ക്ക് മുന്നിലാണ്. രാജ രാജേശ്വരി നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുനി രത്നയും വിജയം ഉറപ്പിച്ചു കഴിഞ്ഞു.

11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച (10/11/20) വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →