തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. നെടുങ്കാട് ശബരിനിവാസ് പണയില്‍വീട്ടില്‍ ശങ്കറി(29) നെ യാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവശേഷം ഇയാള്‍ ഒളിവിലായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാറനല്ലൂര്‍അരുവിക്കര ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ കോളേജ് എസ്‌എച്ച് ഒ ഹരിലാല്‍ ,എസ്‌ഐമാരായ പ്രശാന്ത്, പ്രിയ,എസ്.സി.പിഒ രഞ്‌ജിത്, സിപിഒമാരായ നൗഫല്‍, പ്രതാപന്‍, വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.