സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്ന് മുഖ്യമന്ത്രിയുടെ കർശനനിർദേശം

തിരുവനന്തപുരം: സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കർശനനിർദേശം നൽകി. എവിടെനിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്. ഉത്തമബോധ്യമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിൽ നിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് 9-11-2020 ചൊവ്വാഴ്ച ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ശക്തമായ താക്കീത് നൽകിയത്.

സ്‌പ്രിംക്ളർ മുതൽ ലൈഫ് മിഷൻ വരെയുള്ള പദ്ധതികളുടെ വിവരങ്ങൾ ചോർന്നത് സർക്കാരിന്റെ പ്രതിരോധത്തെപോലും ബാധിച്ചിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

റൂൾസ് ഓഫ് ബിസിനസ് പരിഷ്കരിക്കാനുള്ള കരട് ചട്ടങ്ങളുടെ രേഖ ചോർന്നതിലും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. യോഗ തീരുമാനങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സെക്രട്ടറിമാർക്ക് സർക്കുലർ ഇറക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →