തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. അച്ചടി, ടെലിവിഷന്‍,റേഡിയോ, ഇന്റര്‍നെറ്റ് /സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.തെരഞ്ഞെടുപ്പുമായി 6ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍, വോട്ടിംഗ് പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്ന റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.

വിശദവിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. നവംബര്‍ 20 വരെ അപേക്ഷിക്കാം. 2021 ജനുവരി 25ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.പവന്‍ ദിവാന്‍,അണ്ടര്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍) ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ,നിര്‍വചന്‍ സദന്‍,അശോക് റോഡ്,ന്യൂ ഡല്‍ഹി 110001എന്ന വിലാസത്തിലോ, media.election.eci@gmail.com,pawandiwan@eci.gov.in എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. ഫോണ്‍ നം.01123052133.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →