മലപ്പുറം: എം.ഇ.എസ് പ്രാഥമീക അംഗത്വത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി ഡോ.എഎന്‍എം മുജീബ്റഹ്മാന്‍ ,സംസ്ഥാന കമ്മറ്റിയംഗം എന്‍ അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ സസ്പ്പെന്റ് ചെയ്ത നടപടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയോഗം ഐക കണ്ഠ്യേന അംഗീകരിച്ചു.
പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്ന് യോഗം വിലയിരുത്തി. ഇരുവര്‍ക്കും എതിരായ നടപടിയില്‍ അന്വേഷണം നടത്തുന്നതിനായി ഏകാംഗ അന്വേഷണ കമ്മീഷനേയും യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പിഎ ഫസല്‍ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രൊഫസര്‍ പിഒജെ ലബ്ബ്, ട്രഷറാര്‍ പ്രൊഫസര്‍ കടവനാട് മുഹമ്മദ് ,സി.ടി. സക്കീര്‍ ഹുസൈന് ,കുഞ്ഞിമൊയ്തീന്കൊടുങ്ങല്ലൂര്, ഡോക്ടര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

