ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴർ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച (08/11/20) അര്‍ധരാത്രിയോടെ വീടിന്റെ മുന്നില്‍ വച്ചാണ് ആക്രമണം ഉണ്ടായത്.
ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. മോസസിന്റെ നിലവിളി കേട്ട് എത്തിയ വീട്ടുകാരെയും അയല്‍വാസികളെയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തി ഗുണ്ടാസംഘം കടന്ന് കളഞ്ഞു.
മോസസ് നിരന്തരം ഭുമാഫിയ്ക്കെതിരെയും,ലഹരി സംഘത്തെകുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു.

