കോവിഡല്ല ഇന്ത്യയെ തകർത്തത്; നോട്ട്​ നിരോധനവും ജി.എസ്.ടിയും; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡല്ല നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ്​ ഇന്ത്യയെ തകര്‍ത്തതെന്ന്​ രാഹുല്‍ ഗാന്ധി. നോട്ട്​ നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമാണ് കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.

സാമ്പത്തിക രംഗത്ത് ബംഗ്ലാദേശ്​ ​ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നുണ്ട്. കോവിഡാണ്​ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശിലും കോവിഡ് ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ട് ഇന്ത്യയെ തകര്‍ത്തത്​നോട്ടു നിരോധനവും ജി.എസ്.ടിയുമാണ് എന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്​ ചെയ്ത വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

കള്ളപ്പണം പിടിക്കുമെന്നത്​ മോദി നുണ പറഞ്ഞതാണ്. നിങ്ങളുടെ പണമെടുത്ത്​ സുഹൃത്തുക്കളായ ഏതാനും സമ്പന്നര്‍ക്ക്​ കൊടുക്കുന്നതിന്​ വേണ്ടിയായിരുന്നു നോട്ട്​ നിരോധനം നടപ്പാക്കിയത്. ഈ സുഹൃത്തുക്കള്‍ക്ക്​ വേണ്ടിയായിരുന്നു ഇതിനു പുറമേ ജി.എസ്.ടിയും. ഇപ്പോള്‍ കര്‍ഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നു. രാഹുൽ പറഞ്ഞു.

രാജ്യത്തിലെ എല്ലാ മികച്ച വ്യവസ്ഥകളെയും മോദി തകര്‍ക്കുകയായിരുന്നു. ഒരു വര്‍ഷം ലഭിച്ചാല്‍ എല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →