ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായ ബന്ധപ്പെട്ട പണമിടപാടില്‍ പിടിയിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) അപേക്ഷ നൽകി. ബംഗളുരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ബിനീഷിന്റെ ഇഡി കസ്റ്റഡി കാലാവധി 7-11-2020 ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഉച്ചയ്ക്ക് ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. അതിനു മുന്‍പായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഒന്‍പത് ദിവസമാണ് രണ്ട് ഘട്ടങ്ങളിലായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.

