ലോകപ്രശസ്​ത അര്‍ജന്റീനിയൻ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് അന്തരിച്ചു

പാരിസ് : ലോകപ്രശസ്​ത അര്‍ജന്റീനിയൻ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് (84) അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസില്‍ ചികിത്സയിലിരിക്കെയാണ് മരണം.

യുനെസ്കോയില്‍ അര്‍ജന്‍റീനയുടെ അംബാസഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം. രാജ്യത്ത് ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം ഷൂട്ട് ചെയ്ത ‘അവര്‍ ഓഫ് ഫര്‍ണസ്’ എന്ന ചിത്രമാണ് ലോക സിനിമ ചരിത്രത്തില്‍ സൊളാനസിനെ അടയാളപ്പെടുത്തിയത്. സോഷ്യല്‍ ജെനോസൈഡ്, ദി ഹവര്‍ ഓഫ് ഫര്‍ണസ് (1968), ടാംഗോസ്: എല്‍ എക്സിലിയോ ഡി ഗാര്‍ഡല്‍ (1985), സര്‍ (1988), എല്‍ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെല്‍ സാക്വിയോ ( 2004), തുടങ്ങിയവയാണ് സൊളാനസി​ൻ്റെ പ്രധാന ചിത്രങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →