തൃശൂര്‍: ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് ശിവശങ്കര്‍ ഫാബ് ടെക്‌നോളജി കൊണ്ടുവന്നതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. സെന്‍ട്രല്‍ പിഡബ്ലിയുഡിയുടെ നിരക്ക് അവഗണിച്ച് മാര്‍ക്കറ്റ് നിരക്കിലാണ് കാരാര്‍ ഉറപ്പിച്ചത്. പെന്നാര്‍ ഇന്‍ഡസട്രീസില്‍ നിന്ന് ഇഡി വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തി. 2019 ജൂലൈ 11 നും 5 നുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കുകയും 500 കോടിയുടെ അനുമതി നല്‍കുകയും ചെയ്തത്.
ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ്, അഹമ്മദാബാദിലെ മിത്‌സുബിഷി ഇന്‍ഡസ്ട്രീസ് എന്നിവക്കാണ് കരാര്‍ ഉറപ്പിച്ചത്. കമ്പനികളില്‍ നിന്ന് 20 ശതമാനം കമ്മീഷനും ഉറപ്പിച്ചു. 100 കോടി കമ്മീഷനില്‍ ആദ്യ ഗഡുവായ 30 കോടി വിദേശത്തുവച്ച് ശിവശങ്കറിനും സ്വപ്‌നക്കും കൈമാറി .ഇതിന്റെ തെളിവുണ്ടെന്നും അവയെല്ലാം അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.