കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ സമരക്കാര്‍ ചിതറിയോടി.

മാനന്തവാടി: വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ നാട്ടുകാരെ കടന്നല്‍കൂട്ടം ആക്രമിച്ചു. മാനന്തവാടി അമ്പുകുത്തി ജെസി റോഡ് നവീകരണ പ്രവര്‍ത്തിക്ക് തടസമായി നില്‍ക്കുന്ന വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കടന്നല്‍കൂട്ടം ഇരച്ചെത്തിയതോടെ സമരക്കാര്‍ നാലുപാടും ചിതറിയോടി സമീപത്തെ വീടുകളിലേക്ക് ഓടിക്കയറി.

അമ്പുകുത്തിയിലെ വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള ഔഷധ തോട്ടത്തിന് സമീപത്തെ റോഡ് പ്രവര്‍ത്തിയാണ് വനംവകുപ്പ് തടഞ്ഞത്. അതിനാല്‍ റോഡ് നവീകരണം മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നൂറുണക്കിന് നാട്ടുകാര്‍ ഔഷധ തോട്ടത്തിന് സമീപത്തെ റോഡ് വെട്ടിനിരത്തി വീതികൂട്ടാന്‍ ശ്രമം ആരംഭിച്ചു. സമരത്തെ നേരിടാന്‍ വനം വകുപ്പോ പോലീസോ ഉണ്ടായിരുന്നില്ല.

പോലീസ് എത്തിയത് കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും 144 ആക്ട് ഉളളതുകൊണ്ട് കൂട്ടംകൂടി നില്‍ക്കരുതെന്നും പറയാനായിരുന്നു. സമരം ആരംഭിച്ച ഉടന്‍ പരിസരത്തെ വനത്തില്‍ നിന്നും കടന്നല്‍കൂട്ടം ഇളകിയെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്ന് കടന്നല്‍ക്കൂട്ടം ഇളകി 15 ഓളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇല്ലത്ത്മൂല ഡിവിഷന്‍ കൗണ്‍സിലര്‍ എം ഉണ്ണികൃഷ്ണനടക്കം കടന്നല്‍ കുത്തേറ്റു.

സമര വിവരം അറിഞ്ഞ് ഒ.ആര്‍ കേളു എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സമര സ്ഥലത്ത് ത്തെിയിരുന്നു. നോര്‍ത്ത് വയനാട് ഡിഎഫ്ഒയുമായി എംഎല്‍എ,നഗരസഭ ചെയര്‍മാന്‍, പിടി ബിജു, മുഹമ്മദ് ആസിഫ് മറ്റുജനപ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ തല്‍ക്കാലം റോഡ് പ്രവര്‍ത്തി ആരംഭിക്കാന്‍ തീരുമാനമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →