ന്യൂഡൽഹി: വാട്ട്സാപിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം 6-11-2020 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് പേയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചത് .
രണ്ടുവര്‍ഷത്തിൽ അധികം കാത്തിരുന്നതിന് ശേഷമാണ് അനുമതി നൽകിയത്. ഇടപാട് നടത്താനായി വാട്ട്‌സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്‌മെന്റ് സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. ഐ ഫോണ്‍, ആന്‍ഡ്രോയ് അപ്ലിക്കേഷനുകള്‍ വഴിയാണ് സേവനം ലഭ്യമാകുന്നത്.

