ലൈഫ്മിഷൻ കേസ്; ആദി​ത്യ​നാ​രാ​യ​ണ റാ​വു ചോദ്യം ചെയ്യലിന് ഹാ​ജ​രാ​യില്ല

കൊ​ച്ചി: കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണ് എന്നറിയിച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ച പെ​ന്നാ​ര്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി ആ​ദി​ത്യ​നാ​രാ​യ​ണ റാ​വു ഇ.ഡി ഓഫീസിൽ ഹാ​ജ​രാ​യില്ല. ലൈ​ഫ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിൽ ചോദ്യം ചെയ്യലിനായി 6-11-2020 വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി നിർദ്ദേശിച്ചിരുന്നു.

കോവിഡ് ബാധിച്ചതിനാൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാജരായില്ല. ക​സ്റ്റ​ഡി​യി​ലു​ള്ള ശി​വ​ശ​ങ്ക​റി​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​വീ​ന്ദ്ര​നെ വി​ളി​പ്പി​ക്കാ​ന്‍ ഇ​.ഡി തീ​രു​മാ​നി​ച്ച​ത്. ഇ​രു​വ​രെ​യും ശി​വ​ശ​ങ്ക​റി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു ഇ​.ഡി​ തീരുമാനിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →