തിരുവനന്തപുരം: സിപിഎം തന്നെ കള്ളക്കേസ് ചുമത്തി കരിവാരി തേക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കുമ്മനം രാജശേഖരന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ സമിതി അംഗമായി തനിക്ക് ഉത്തരവ് ലഭിച്ച അന്ന് തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി. എന്നാൽ താൻ ചുമതലയേറ്റെടുത്തത് കേസില്‍ തനിക്ക് പങ്കില്ല എന്ന് തെളിയിച്ചതിനു ശേഷമാണ് എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
എം. ശിവശങ്കറിന്റെ അറസ്റ്റ് മറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു ആരോപണങ്ങള്‍ക്ക് പിന്നിൽ. ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സമര കാലം മുതല്‍ തനിക്കെതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി നേതാക്കള്‍ക്ക് കള്ളക്കേസ് ചുമത്തിയതില്‍ പങ്കില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ വരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒരു സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.