രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് രണ്ടാഴ്ചത്തെ പരോൾ

ന്യൂഡല്‍ഹി: രാജീവ് ഗന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോള്‍. രണ്ടാഴ്ച്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച കുറ്റത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു പേരറിവാളന്‍.

വധക്കേസിലെ സൂത്രധാരനായ പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. 1991ല്‍ പേരറിവാളന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 19 വയസായിരുന്നു.

അതേസമയം പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രണ്ട് വര്‍ഷമായിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം